Pages

Sunday, February 19, 2012

പുതിയ  കെ എസ് യു തൃശൂര്‍ ജില്ല കമ്മറ്റി നിലവില്‍ വന്നു
പ്രസിഡണ്ട്‌  ശോഭ സുബിന്‍ 
വൈസ്പ്രസിഡണ്ട്‌ OJ ജനീഷ്
ജെനറല്‍ സെക്രട്ടറിമാര്‍ pk ശ്യാംകുമാര്‍ ,ദിജിന്‍ വലിയപറമ്പില്‍ ,AA മുഹമ്മദ്‌ ഹാഷിം ,സജീര്‍ ബാബു ,അല്‍ഫോന്‍സ സ്ടിമ സ്ടീഫെന്‍ ,ശ്രീലാല്‍ ,ശില്പ തുടങ്ങിയാവരാണ്ണ്‍

Monday, October 24, 2011


കുട്ടനാട് പാക്കേജ് ; 1,292 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം
Imageകേന്ദ്രത്തിന് നല്‍കിയിട്ടുള്ളത് 3,406 കോടിയുടെ പാക്കേജ്
തിരുവനന്തപുരം: കുട്ടനാട് പാക്കേജിനായി സംസ്ഥാനസര്‍ക്കാര്‍ തയ്യാറാക്കി സമര്‍പ്പിച്ച 3,406 കോടി രൂപയുടെ പാക്കേജില്‍ 1,292 കോടിയുടെ പദ്ധതിക്കു കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരമായി.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് അംഗീകാരം ലഭിച്ച വിവരം നിയമസഭയെ അറിയിച്ചത്. ഇതു സംബന്ധിച്ച ജി സുധാകരന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. പാക്കേജിനുവേണ്ടി തയാറാക്കിയ 50 പ്രവൃത്തികളില്‍ 47 എണ്ണത്തിന്റെ വിശദവിവര റിപോര്‍ട്ട് കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. ആലപ്പുഴ- ചങ്ങനാശേരി കനാലിന്റെ പ്രവൃത്തിക്ക് അംഗീകാരം ലഭിച്ചാലുടന്‍ നിര്‍മാണം തുടങ്ങും. ആലപ്പുഴയ്ക്കു പുറമേ ചങ്ങനാശ്ശേരി, കോട്ടയം, വൈക്കം കനാലുകളുടെ നവീകരണംകൂടി പാക്കേജില്‍ ഉള്‍പ്പെടുത്തുന്നകാര്യം പരിഗണനയിലാണ്. പാക്കേജിനെക്കുറിച്ച് ഉയര്‍ന്ന ആശങ്കകള്‍ക്ക് പ്രോസ്പിരിറ്റി കൗണ്‍സിലിന്റെ യോഗത്തില്‍ ചര്‍ച്ച ചെയ്ത് പരിഹാരമുണ്ടാക്കും. ഈ മാസം 27 നാണ് പ്രോസ്പിരിറ്റി കൗണ്‍സില്‍ യോഗം നിശ്ചയിച്ചിരുന്നതെങ്കിലും പ്രതിപക്ഷത്തിന്റെ അസൗകര്യം കണക്കിലെടുത്ത് യോഗം മാറ്റിവയ്ക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പാക്കേജ് നടത്തിപ്പിന്റെ മേല്‍നോട്ടം എം എസ് സ്വാമിനാഥന്‍ വഹിക്കണമെന്ന ആവശ്യവും ഫണ്ട് ചെലവിടല്‍ നിരീക്ഷിക്കുന്നതിന് ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ പ്രത്യേക വിജിലന്‍സ് വിഭാഗം രൂപീകരിക്കണമെന്ന നിര്‍ദേശവും പ്രോസ്പിരിറ്റി കൗണ്‍സില്‍ ചര്‍ച്ച ചെയ്യും. ഈ യോഗത്തിനുശേഷം എം എസ് സ്വാമിനാഥനുമായി തുടര്‍ന്നുള്ള കാര്യങ്ങളുടെ ചര്‍ച്ച നടത്താനും ഉദ്ദേശിക്കുന്നു. എം.എല്‍.മാരെയും, എം.പിമാരെയും യോഗത്തിലേക്കു ക്ഷണിക്കും.  കുട്ടനാട് പാക്കേജുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നിട്ടുള്ള എല്ലാ നിര്‍ദേശങ്ങളും പരിഗണനയ്‌ക്കെടുത്ത് കുറ്റമറ്റ രീതിയില്‍ പാക്കേജ് നടപ്പാക്കണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. ഇതിനായി സാധ്യമായ എല്ലാ നടപടികളും കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കുട്ടനാടിനുശേഷം തൃശൂര്‍, പൊന്നാനി കോള്‍ മേഖലയ്ക്ക് പ്രധാന്യം നല്‍കിയുള്ള പരിപാടികള്‍ ആവിഷ്‌കരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Monday, August 15, 2011

ആദര്‍ശ പൊയ്മുഖം അഴിഞ്ഞുവീഴുന്നു
വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ മകന്‍ അരുണ്‍കുമാറിന്റെ ഔദ്യോഗിക ഉയര്‍ച്ചയ്ക്കുവേണ്ടി  വഴിവിട്ടു സഹായിച്ചു എന്ന വിവരം പുറത്തുവന്നിരിക്കുകയാണ്. ഇത് വി.എസ് ഉയര്‍ത്തിപ്പിടിക്കുന്ന ആശയങ്ങള്‍ക്കും അദ്ദേഹത്തിന്റെ പ്രഖ്യാപിത രാഷ്ട്രീയ നിലപാടുകള്‍ക്കും തീരെ ചേരുന്നതല്ല.
നേരത്തെ ലോട്ടറി വിവാദത്തില്‍ ഇടപെട്ട് അച്യുതാനന്ദന്‍ യുദ്ധം നടത്തുമ്പോള്‍ അരുണ്‍കുമാറിന്റെ ഭാര്യയ്ക്ക് പങ്കാളിത്തമുള്ള ഒറ്റനമ്പര്‍ ലോട്ടറി കേരളത്തില്‍ ചൂതാട്ടം നടത്തുകയായിരുന്നു.  ആ വിവരം പുറത്തായപ്പോള്‍ പൊടുന്നനെ അവര്‍ അതില്‍ നിന്ന് പിന്‍വാങ്ങേണ്ടിവന്നു. അതുപോലെ നാടായ നാട്ടിലെല്ലാം ഭൂമി കയ്യേറ്റത്തിനെതിരെ പ്രസംഗിച്ച് ജനങ്ങളെ ആവേശം കൊള്ളിച്ചുകൊണ്ടിരിക്കുമ്പോഴാണ് വി.എസ് രഹസ്യമായി തന്റെ ബന്ധുവിന് കാസര്‍കോട്ട് സര്‍ക്കാര്‍ ഭൂമി പതിച്ചുനല്‍കാന്‍ നിയമങ്ങള്‍ പോലും മറികടന്നത്. പുത്രവാല്‍സല്യം ആര്‍ക്കും കുറ്റപ്പെടുത്താനാകാത്ത ഒരു ഗുണവിശേഷമാണ്. പക്ഷേ മക്കള്‍ക്കും ബന്ധുക്കള്‍ക്കും വേണ്ടി പൊതുതാല്‍പര്യം തകര്‍ത്തും നിയമസംവിധാനത്തെ വെല്ലുവിളിച്ചും അവിഹിതമായി അധികാര പദവികള്‍ ഒപ്പിച്ചുകൊടുക്കുന്നത് വലിയ തിന്മയാണ്. മുഖ്യമന്ത്രിയായിരിക്കെ വി.എസ് കൈകാര്യം ചെയ്ത ഏക വകുപ്പ് ഐ.ടിയായിരുന്നു. ആ വകുപ്പിന്റെ കീഴില്‍ തന്റെ മകന് ഡയറക്ടര്‍ സ്ഥാനം അനുവദിച്ചുകൊണ്ടുള്ള തീരുമാനത്തില്‍ അദ്ദേഹം പങ്കാളിയായി. അതും ആ സ്ഥാപനം നിലവില്‍ വരുന്നതിന് മുമ്പുതന്നെ അരുണ്‍കുമാറിന്റെ നിയമനം നടന്നു എന്നത് ആരെയും ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്. വി.എസിന്റെ രാഷ്ട്രീയ ശത്രുക്കളെ മാത്രമല്ല, സി.പി.എമ്മിലുള്ളവരെപ്പോലും ഈ സംഭവം അല്‍ഭുതപ്പെടുത്താതിരിക്കില്ല. കേരളത്തില്‍ അഴിമതിയ്‌ക്കെതിരെ വീറോടെ പൊരുതുന്ന ഒരാള്‍ സ്വന്തം കാര്യത്തില്‍ കാലിടറി വീണ അനുഭവമാണ് ഈ സംഭവം ഓര്‍മ്മിപ്പിക്കുന്നത്. പ്രകാശ് കാരാട്ടും വൃന്ദാ കാരാട്ടും മക്കള്‍ വേണ്ടെന്ന് തീരുമാനിച്ചത് എന്തുകൊണ്ടാണെന്ന് ചിലരെങ്കിലും ആലോചിക്കുന്നുണ്ടാകും. വൈകി വിവാഹിതനായ വി.എസ് എണ്‍പത്തിയേഴാം വയസ്സില്‍ പുത്രവാത്സല്യം മൂലം അന്ധനായിപ്പോയെങ്കില്‍ കാരാട്ട് ദമ്പതിമാരുടെ തീരുമാനത്തിന്റെ മാറ്റ് സ്വര്‍ണത്തിന്റെ വില പോലെ വര്‍ദ്ധിക്കുന്നു.
ദാസന്‍ പെരുമ്പടന്ന.

Saturday, July 23, 2011

കെ എസ്‌ യു തൃശൂര്‍ ജില്ല പഠന ക്യാമ്പ്‌ പീച്ചി യില്‍ കെനടക്കുന്നു 
മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയില്‍ " പീഡന വീരന്മാര്‍ " കൂടുമ്പോള്‍. വിഎസ് അച്യുതാനന്തന്റെ നിലപാട് അറിയുവാന്‍ കേരളം കാതോര്‍ത്തിരിക്കുന്നു . അല്ലെങ്കില്‍ വി എസ്‌ന്റെ നാവ് പിണറായിയും കൂട്ടരും സീല്‍ വെച്ചുവോ ? അല്ലെങ്കില്‍ കയ്യാമം വെക്കാന്‍ നടന്നിരുന്ന വി എസ്‌ന്റെ ഉഷാര്‍ എവിടെപ്പോയി. ഇനി വി എസുംYES പറഞ്ഞോ ??????????????